ദൈവത്തെ കാണാനില്ല..മനുഷ്യരേയും
ദൈവ വിശ്വാസി ആണോ..? ഈ ചോദ്യം എപ്പോഴെങ്കിലും ജീവിതത്തിൽ കേൾക്കാത്തവരായി ആരും ഉണ്ടാവില്ല..വിശ്വാസികളും അവിശ്വാസികളും നമുക്കിടയിൽ ഉണ്ട്...വിശ്വസിക്കുന്നത് കൊണ്ട് കൂടുതൽ ഏതെങ്കിലും ഗുണമോ അവിശ്വസിക്കുന്നതു കൊണ്ട് എന്തെങ്കിലും ദോഷമോ ഉണ്ടോ..? വ്യക്തിപരമായി അങ്ങനെ ഗുണമോ ദോഷമോ ഉണ്ടെന്നു വിശ്വസിക്കുന്നില്ല എന്ന് മാത്രമല്ല, അത് പൂർണ്ണമായും വ്യക്തി സ്വാതന്ത്ര്യവുമാണ്. ഇനി വളരെ വ്യക്തിപരമായി തന്നെ പറഞ്ഞാൽ, നമ്മുക്ക് പൂർണ്ണമായി മനസ്സിലാക്കാനോ നിയന്ത്രിക്കാനോ കീഴ്‌പ്പെടുത്താനോ സാധിക്കാത്ത ഒരു ശക്തി ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു...അത് പ്രകൃതി ആവാം..സമയം ആവാം..കാലമാവാം..നമ്മുടെ ചിന്തകൾ ആവാം..എന്തുമാവാം..ദൈവം എന്ന് കരുതുന്നത് അതിനെയാണ്...നമ്മുടെ മനസ്സിന് ശ്കതി പകരുന്നത് എല്ലാം ദൈവമാണ്..നല്ല ചിന്തകളിലേക്കും പ്രവർത്തികളിലേക്കും സന്തോഷത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്നത് എന്തോ അതെല്ലാം ദൈവമാണ്...അതിനെ നിങ്ങൾക്ക് രാമനെന്നോ കൃഷ്ണനെന്നോ യേശു ക്രിസ്തുവെന്നോ അല്ലാഹുവെന്നോ വിളിക്കാം...ചെറുപ്പത്തിൽ അമ്പലത്തിൽ ഒരുപാട് പോവുമായിരുന്നു..അത് ദൈവ വിശ്വാസം ഉള്ളത് കൊണ്ടായിരുന്നോ എന്ന് ചോദിച്ചാൽ അതറിയില്ല...