ഓർമ്മകളുടെ കണ്ണാടിയിലൂടെ ഒരു ദൂരദർശനം..
ഒരു ഞായറാഴ്ച കൂടി അലസതയുടെ കമ്പിളി പുതപ്പു മൂടി കടന്നു വന്നു..മതിയാവോളം കിടന്നുറങ്ങി...ശേഷം എഴുന്നേറ്റു പ്രഭാത കൃത്യങ്ങൾ കഴിഞ്ഞു ഞായറാഴ്ചയിലെ ആദ്യത്തെ പരിപാടി ആയ ടി വി ചാനലുകളിലൂടെ ഉള്ള 100 മീറ്റർ ഓട്ടം തുടങ്ങി..ശ്വാസം കഴിക്കുന്നതിലും വേഗത്തിൽ ആണ് ചാനലുകൾ മാറ്റുന്നത്..എല്ലാ ചാനലും ഒരുമിച്ചു കാണാൻ പറ്റിയിരുന്നെങ്കിൽ..വന്നു വന്നു ഇപ്പൊ ഇന്ത്യയിലെ ജന സംഖ്യയെ മറിക്കടക്കാൻ ഒരുങ്ങി നില്ക്കുന്ന അത്രയും എണ്ണം ചാനലുകൾ ഉണ്ട്..പക്ഷെ ഒന്നും ശ്വാസം വിട്ടിരുന്നു കാണാൻ ഉള്ള സമയം ഇല്ല..അങ്ങനെ ചാനെലുകളിലൂടെ ഓടി 100 മീറ്റർ ഓട്ടത്തിൽ റെക്കോർഡ് സമയത്തോടെ ഈ ഞായറാഴ്ച ഞാൻ സ്വര്ണ്ണം നേടും എന്ന ഘട്ടത്തിൽ എത്തിയപ്പോൾ ഒരു മിന്നായം പോലെ ഞാൻ കണ്ടു...നമ്മുടെ "ദൂരദർശൻ"...എഫ് ഐ ആർ എന്ന സിനിമയിലെ വില്ലൻ ശ്രീമാൻ നരേന്ദ്ര ഷെട്ടി പറയുന്നത് പോലെ എന്റെ മനസ്സും എന്നോട് പറഞ്ഞു റീവൈന്റ് റീവൈന്റ് എന്ന്...മനസ്സ് പറഞ്ഞ പോലെ ഞാൻ കാലങ്ങളെ ഒന്ന് റീവൈന്റ് ചെയ്യുകയാണെ...ഒരു ദൂരദർശനത്തിനായി.. ദൂരദർശൻ ചാനലുകൾ മാത്രം ഉണ്ടായിരുന്ന ഒരു കുട്ടിക്കാലം..അന്നേ ഞാൻ മനസ്സറിഞ്ഞു ഈ പെട്ടിക്കു മുന്നില് ഇരുന്നിട്ടുള്ളൂ..ഞായറാഴ്ച ര...