പോസ്റ്റുകള്‍

Mohanlal: The Pinnacle of Indian Cinema and the Undying Emotion of Kerala

 "Mohanlal: The Pinnacle of Indian Cinema and the Undying Emotion of Kerala" Who is Mohanlal to Malayalees? Calling him an actor would be an understatement; referring to him as a mere icon would be insufficient. Mohanlal is a phenomenon, an actor par excellence, a fantastic human being who embodies simplicity, humility, and an unmatched ability to care for everyone around him. But what truly elevates him to the status of an emotion for the people of Kerala? What makes him the greatest actor in the history of Indian cinema, a title so grand yet so fitting? There are certain phenomena in this world that defy explanation—something extraordinary, something magical, something inexplicable yet deeply felt. Mohanlal is one such phenomenon. His artistry transcends the realm of acting, making every viewer believe, feel, and experience the soul of the characters he portrays. His smile alone has the power to evoke goosebumps, and his performances are so profound that they render words i...

ദൈവത്തെ കാണാനില്ല..മനുഷ്യരേയും

 ദൈവ വിശ്വാസി ആണോ..? ഈ ചോദ്യം എപ്പോഴെങ്കിലും ജീവിതത്തിൽ കേൾക്കാത്തവരായി ആരും ഉണ്ടാവില്ല..വിശ്വാസികളും അവിശ്വാസികളും നമുക്കിടയിൽ ഉണ്ട്...വിശ്വസിക്കുന്നത് കൊണ്ട് കൂടുതൽ ഏതെങ്കിലും ഗുണമോ അവിശ്വസിക്കുന്നതു കൊണ്ട് എന്തെങ്കിലും ദോഷമോ ഉണ്ടോ..? വ്യക്തിപരമായി അങ്ങനെ ഗുണമോ ദോഷമോ ഉണ്ടെന്നു വിശ്വസിക്കുന്നില്ല എന്ന് മാത്രമല്ല, അത് പൂർണ്ണമായും വ്യക്തി സ്വാതന്ത്ര്യവുമാണ്. ഇനി വളരെ വ്യക്തിപരമായി തന്നെ പറഞ്ഞാൽ, നമ്മുക്ക് പൂർണ്ണമായി മനസ്സിലാക്കാനോ നിയന്ത്രിക്കാനോ കീഴ്‌പ്പെടുത്താനോ സാധിക്കാത്ത ഒരു ശക്തി ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു...അത് പ്രകൃതി ആവാം..സമയം ആവാം..കാലമാവാം..നമ്മുടെ ചിന്തകൾ ആവാം..എന്തുമാവാം..ദൈവം എന്ന് കരുതുന്നത് അതിനെയാണ്...നമ്മുടെ മനസ്സിന് ശ്കതി പകരുന്നത് എല്ലാം ദൈവമാണ്..നല്ല ചിന്തകളിലേക്കും പ്രവർത്തികളിലേക്കും സന്തോഷത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്നത് എന്തോ അതെല്ലാം ദൈവമാണ്...അതിനെ നിങ്ങൾക്ക് രാമനെന്നോ കൃഷ്ണനെന്നോ യേശു ക്രിസ്തുവെന്നോ  അല്ലാഹുവെന്നോ വിളിക്കാം...ചെറുപ്പത്തിൽ അമ്പലത്തിൽ ഒരുപാട് പോവുമായിരുന്നു..അത് ദൈവ വിശ്വാസം ഉള്ളത് കൊണ്ടായിരുന്നോ എന്ന് ചോദിച്ചാൽ അതറിയില്ല...

മൂക്ക് പൊത്തി ജീവിക്കുന്ന പ്രേതങ്ങൾ

പതിവുപോലെ അന്നും അയാൾ വൈകുന്നേരമായപ്പോൾ നടക്കാനിറങ്ങി..അയാൾക്കതു വളരെ ചെറുപ്പം മുതലുള്ള ശീലമാണ്. നേരെ മൂന്നു കിലോമീറ്റർ അകലെയുള്ള സ്‌കൂൾ ഗ്രൗണ്ടിലേക്ക് നടക്കും..അവിടെപ്പോയി കുറച്ചു നേരം ഇരുന്നു ലോക്കൽ മറഡോണമാരുടെയും കപിൽ ദേവുമാരുടെയും പ്രകടനങ്ങൾ കാണും..പിന്നെ തിരിച്ചു നടക്കും...നേരെ വീട്ടിലേക്കല്ല, വരുന്ന വഴിക്കു ഒരു പഴയ വെയ്റ്റിംഗ് ഷെഡ് ഉണ്ട്, അവിടേക്കു..ഇപ്പോൾ അത് ഉപയോഗ ശൂന്യമാണ്..പുതിയ റോഡ് വന്നു, പുതിയ വെയ്റ്റിംഗ് ഷെഡ് വന്നു, പുതിയവ വരുമ്പോൾ പഴയതിനെ ആർക്കും വേണ്ട എന്ന സ്വാഭാവിക നിയമം ഇവിടെയും കൃത്യമായി പാലിക്കപെട്ടത്‌ കൊണ്ട് പഴയ വെയ്റ്റിംഗ് ഷെഡ് ഉപേക്ഷിക്കപ്പെട്ടു..പക്ഷെ അയാൾക്ക്‌ ഇപ്പോഴും ഇഷ്ടം ആ പഴയതു തന്നെ..പുതിയതിനോടെല്ലാം  അയാൾക്കൊരു വിമുഖത ഉണ്ട്..പുതിയ പാട്ടുകൾ, സിനിമകൾ, വസ്ത്രങ്ങൾ ഒന്നും അയാൾക്കിഷ്ടമല്ല..അയാളുടെ മൂക്കുകൾ എപ്പോഴും വിടർന്നിരിക്കും, പഴമയുടെ ഗന്ധം ശ്വസിക്കാൻ, പുതുമയുടെ നേർക്ക് മൂക്ക് ചീറ്റാൻ..അതുകൊണ്ട് തന്നെ ആ പഴയ വെയ്റ്റിംഗ് ഷെഡ് അയാൾക്ക്‌ മറ്റെന്തിനേക്കാളും ഇഷ്ടപെട്ട ലോകമാണ്..ആ ലോകത്തെ രാജാവാണ് താനെന്ന ഒരു വിശ്വാസമോ അഹങ്കാരമോ അയാൾക്കുണ്ടായിരുന്നു. ആ പഴയ വെ...

ഓർമ്മകളുടെ കണ്ണാടിയിലൂടെ ഒരു ദൂരദർശനം..

  ഒരു ഞായറാഴ്ച കൂടി അലസതയുടെ കമ്പിളി പുതപ്പു മൂടി കടന്നു വന്നു..മതിയാവോളം കിടന്നുറങ്ങി...ശേഷം എഴുന്നേറ്റു പ്രഭാത കൃത്യങ്ങൾ കഴിഞ്ഞു ഞായറാഴ്ചയിലെ ആദ്യത്തെ പരിപാടി ആയ ടി വി ചാനലുകളിലൂടെ ഉള്ള 100 മീറ്റർ ഓട്ടം തുടങ്ങി..ശ്വാസം കഴിക്കുന്നതിലും വേഗത്തിൽ ആണ് ചാനലുകൾ മാറ്റുന്നത്..എല്ലാ ചാനലും  ഒരുമിച്ചു കാണാൻ പറ്റിയിരുന്നെങ്കിൽ..വന്നു വന്നു ഇപ്പൊ ഇന്ത്യയിലെ ജന സംഖ്യയെ മറിക്കടക്കാൻ ഒരുങ്ങി നില്ക്കുന്ന അത്രയും എണ്ണം ചാനലുകൾ ഉണ്ട്..പക്ഷെ ഒന്നും ശ്വാസം വിട്ടിരുന്നു കാണാൻ ഉള്ള സമയം ഇല്ല..അങ്ങനെ ചാനെലുകളിലൂടെ ഓടി 100 മീറ്റർ ഓട്ടത്തിൽ റെക്കോർഡ്‌ സമയത്തോടെ ഈ ഞായറാഴ്ച ഞാൻ സ്വര്ണ്ണം നേടും എന്ന ഘട്ടത്തിൽ എത്തിയപ്പോൾ ഒരു മിന്നായം പോലെ ഞാൻ കണ്ടു...നമ്മുടെ "ദൂരദർശൻ"...എഫ് ഐ ആർ എന്ന സിനിമയിലെ വില്ലൻ ശ്രീമാൻ നരേന്ദ്ര ഷെട്ടി പറയുന്നത് പോലെ എന്റെ മനസ്സും എന്നോട് പറഞ്ഞു റീവൈന്റ് റീവൈന്റ് എന്ന്...മനസ്സ് പറഞ്ഞ പോലെ ഞാൻ കാലങ്ങളെ ഒന്ന് റീവൈന്റ്  ചെയ്യുകയാണെ...ഒരു ദൂരദർശനത്തിനായി.. ദൂരദർശൻ ചാനലുകൾ മാത്രം ഉണ്ടായിരുന്ന ഒരു കുട്ടിക്കാലം..അന്നേ ഞാൻ മനസ്സറിഞ്ഞു ഈ പെട്ടിക്കു മുന്നില് ഇരുന്നിട്ടുള്ളൂ..ഞായറാഴ്ച ര...

ഇന്നലെകളെ തിരികെ വരുമോ

 ഇന്നലെയും ഇന്നും..നമ്മൾ  എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പലപ്പോഴും ആലോചിക്കുന്ന ഒരു കാര്യമാണ്...ഇന്നലെകളുമായി ഇന്നിനെ താരതമ്യപ്പെടുത്തുക..അല്ലെങ്കിൽ നഷ്ട്ടമായ ചിലതിനെ ഓർത്ത് ഇന്ന് അത് നമ്മുക്കിടയിൽ ഉണ്ടാക്കിയ വിടവുമായി പൊരുത്തപ്പെടാൻ ആകാതെ സങ്കടപ്പെടുക...ശെരിക്കും ഇന്നലെകളെ കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ കൂടുതൽ പേരുടെ മനസ്സിലും ചില ഈണങ്ങൾ മൂളാൻ തുടങ്ങും.."ഓർമ്മകൾ ഓടി കളിക്കുവാൻ എത്തുന്നു മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ.." അല്ലെങ്കിൽ നമ്മുടെ ന്യൂ ജെനെറെഷൻ മച്ചാൻസ് പാടുന്ന പോലെ .."ഇന്നലെകളെ തിരികെ വരുമോ.."..അങ്ങനെ അങ്ങനെ..പാട്ടുകളെ പറ്റി പറയാൻ അല്ലാട്ടോ ഞാൻ ശ്രമിക്കുന്നത്.. വേറൊരു കാര്യം ആണ്..ഇന്നലെകളിൽ നമ്മുക്ക് കിട്ടാത്ത പലതും ഇന്നുണ്ട്...അതിശയിപ്പിക്കുന്ന സൌകര്യങ്ങൾ ,അവസരങ്ങൾ, ..പക്ഷെ ഇന്നലെകളിലെ ഭാഗ്യങ്ങൾ ഇന്നുണ്ടോ..?..ഇന്നലെ നമ്മൾ ജീവിച്ച പോലെ ഇന്ന് ജീവിക്കാൻ ആകുന്നുണ്ടോ...?..ഇന്ന് മണി മാളികകൾ ഉണ്ട്..ആകാശം  മുട്ടുന്ന വീടുകൾ..5 പേർക്ക് താമസിക്കാൻ പൂര പറമ്പ് പോലത്തെ വീടുകൾ...മേശയും കസേരയും ഒക്കെ എടുത്തു മാറ്റിയാൽ വേണമെങ്കിൽ അവിടെ ഒരു ഫുട്ബോൾ മാച്ച് ന...